കൊല്ലം: എസ്.എൻ.ഡി.പി യോഗം പാവുമ്പ തെക്ക് 281-ാം നമ്പർ ശാഖയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ഗുരുദേവ ജയന്തി ആഘോഷം 10ന് നടത്തും. രാവിലെ 8ന് ശാഖ ചെയർമാൻ പി.ആർ.ധർമ്മരാജൻ പതാക ഉയർത്തും. 8.15ന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 2.30ന് പാവുമ്പാതെക്ക് വള്ളക്കടവിൽ നിന്ന് ഘോഷയാത്ര. പാവുമ്പ മഹാദേവക്ഷേത്രത്തിന്റെ മുന്നിലെത്തിയ ശേഷം താലപ്പൊലിയുടെ അകമ്പടിയോടെ ഗുരുമന്ദിരത്തിൽ സമാപിക്കും. 6.30ന് ഭക്തിഗാനമേള. 18ന് രാവിലെ 8ന് ഭാഗവതപാരായണം വൈകിട്ട് 4ന് കിടപ്പ് രോഗികൾക്കുള്ള ധനസഹായവിതരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും സി.ആർ.മഹേഷ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. ശാഖ ചെയർമാൻ പി.ആർ.ധർമ്മരാജൻ അദ്ധ്യക്ഷനാകും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ശാഖയിലെ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും മെമെന്റോ വിതരണവും കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ നിർവഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് ശോഭനൻ വിദ്യാഭ്യാസ ധനസഹായവിതരണം നടത്തും. തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ, ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷൺമുഖൻ, യൂണിയൻ ഡയറക്ട് ബോർഡ് അംഗം കെ.പി.രാജൻ, പാവുമ്പ സെന്റ് ജോർജ്ജ് മലങ്കര സിറിയൻ കത്തോലിക്ക് ചർച്ച് വികാരി ഫാ.ജോസഫ് പഠിപ്പുര, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.ബിജു, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം മധു മാവോലിൽ, പാവുമ്പ ജുമാമസ്ജിദ് സെക്രട്ടറി ഷാജഹാൻ, എൻ.എസ്.എസ് കരയോഗം സെക്രട്ടറി രവി പാക്കനാശ്ശേരി, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ.കൃഷ്ണകുമാർ, മായാ സുരേഷ്, പ്രശാന്തി ദീപു എന്നിവർ പങ്കെടുക്കും. ശാഖാ കൺവീനർ വി.ശിവാനന്ദൻ സ്വാഗതവും ശാഖ അംഗം സുന്ദരകുമാർ നന്ദിയും പറയും.

എല്ലാ മാസവും ഗുരുദേവന്റെ ജന്മനാളായ ചതയ ദിനത്തിൽ ഗുരുമന്ദിരത്തിൽ ഭാഗവതപാരായണം ഉണ്ടായിരിക്കും. ജയന്തി ആഘോഷം വിപുലമായ രീതിയിൽ നടത്തും. വിനോദ് വാഴപ്പള്ളിൽ, പാവുമ്പ തെക്ക് ശാഖ