tkm-

കൊല്ലം : വൃക്ക രോഗികൾക്ക് കൈത്താങ്ങാകാൻ നാനോ ഡയലൈസറുമായി കരിക്കോട് ടി.കെ.എം സെന്റിനറി പബ്ളിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ ജെ.ഹരിതാറാണിയും മേഘ പി.മധുവും.

നാനോ ഡയലൈസർ എന്ന ആശയത്തിന് ഇന്ത്യാസ് ഫ്യൂച്ചർ ടൈക്കൂൺസിലും (ഐ.എഫ്.ടി)​ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ ജൂനിയറിലും അംഗീകാരം ലഭിച്ചു. അദ്ധ്യാപകനായ എൻ. ഇർഷാദ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.

മുംബെയിൽ നടന്ന ഐ.എഫ്.ടി ഗ്രാൻഡ് ഫിനാലെയിലാണ് സോഷ്യൽ ഗെയിം ചെയിഞ്ചർ അവാർഡ് കരസ്ഥമാക്കിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആറ് ടീമുകളിൽ എത്തുകയും കേരളത്തിൽ നിന്ന് ഒന്നാമതാവുകയും ചെയ്തു.

കോട്ടയം സബ് കളക്ടർ രാജീവ് കുമാർ ചൗധരി,​നോഡൽ സെന്റർ ഹെഡ്

അനിരുദ് താക്കൂറും എന്നിവരാണ് പുരസ്ക്കാരങ്ങൾ നൽകിയത്.
ഫാദർ ഡോ. ബോബി അലക്സ് മണംപ്ലാക്കൽ, ഫാദർ ഡോ. മാത്യു പായ്ക്കാട്ട് എന്നിവരും സന്നിഹിതരായിരുന്നു.