al
പുത്തൂർ ടൗൺക്ലബ്, പുത്തൂർ ജി.എച്ച്.എസ്.എസ് എന്നിവ ചേർന്ന് നടത്തിയ സ്‌നേഹ സ്പർശം -2022 പുനലൂർ ഗാന്ധിഭവൻ ഫൗണ്ടേഷൻ ഫൗണ്ടർ ഡോ.പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ: ടൗൺ ക്ലബ്ബും പുത്തൂർ ജി.എച്ച്.എസ്.എസും ചേർന്ന് സ്‌കൂളിൽ സംഘടിപ്പിച്ച സ്‌നേഹ സ്പർശം 2022 ഓണാഘോഷ പരിപാടികൾ ഗാന്ധിഭവൻ ഫൗണ്ടേഷൻ ഫൗണ്ടർ ഡോ.പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിജു പൂവങ്കര അദ്ധ്യക്ഷനായി. ചടങ്ങിൽ ശിവഗിരിമഠം ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്ര-കോർഡിനേറ്റർ പുത്തൂർ ശോഭനനെ ആദരിച്ചു. ചിത്ര രചനാ മത്സരവിജയികൾ, മത്സര പരീക്ഷാ വിജയികൾ എന്നിവർക്ക് ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കളഞ്ഞു കിട്ടിയ സ്വർണവും പണവും ഉടമയെ കണ്ടെത്തി തിരികെ നൽകി മാതൃകയായ വിദ്യാർത്ഥികളായ സൂര്യയെയും ഗോപികയെയും ചടങ്ങിൽ അനുമോദിച്ചു. പ്രഥമാദ്ധ്യാപിക എസ്. ലിനി, വാ‌ർഡ് മെമ്പർ കോട്ടക്കൽ രാജപ്പൻ, വി.കെ.മോഹനൻപിള്ള, ടൗൺ ക്ളബ് പ്രസിഡന്റ് ഒ.ചെറിയാൻ, സെക്രട്ടറി ക്രിയേറ്റീവ് മാത്യൂസ് , കല്ലുമ്പുറം വസന്തകുമാർ, സൗപ‌ർണികാരാധാകൃഷ്ണപിള്ള അമ്പിളീധരൻപിള്ള തുടങ്ങിയവർ പങ്കെടുത്തു. കുളക്കട ബി.ആർ.സിയിലെ കുട്ടികളുടെ കലാപരിപാടികളും നടന്നു