കൊല്ലം : കെ.എസ്.പുരം നീലികുളം നീലിമ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 43-ാം വാർഷികവും ഓണാഘോഷവും മെഗാ നറുക്കെടുപ്പും 9 ,10 തീയതികളിൽ നീലിമ ജംഗ്ഷനിലെ ആണ്ടൂർ ഗ്രൗണ്ടിൽ നടക്കും. 9ന് രാവിലെ 8ന് പതാക ഉയർത്തൽ, 9 മുതൽ കലാ-കായിക വിനോദ മത്സരങ്ങൾ, രാത്രി 9 ന് ഡപ്പാം കൂത്ത്. 10ന് രാവിലെ 9 മുതൽ കലാ - കായിക -വിനോദ മത്സരങ്ങൾ, വൈകിട്ട് 6 ന് സാംസ്‌കാരിക സമ്മേളനം കേരള കൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. കൊല്ലം കുമാരനാശാൻ ഫൗണ്ടേഷൻ ചെയർമാൻ അജിത് നീലികുളം അദ്ധ്യക്ഷനാകും. ചിറയിൻകീഴ് യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റൂട്ട് ഒഫ് ടെക്‌നോളജി പ്രിൻസിപ്പൽ പ്രൊഫ.നിസാർ കാത്തുങ്കൽ, ജി.എസ്.ടി അസി.കമ്മിഷണർ ബി.പത്മദാസ്, വാർഡ് മെമ്പർമാരായ അഷറഫ്, ഉസൈബ റഷീദ്, മുൻ മെമ്പർ ആർ.വിനയകുമാർ എന്നിവർ സംസാരിക്കും. മുഹമ്മദ് ഷാഫി, പി.മധുസൂദനൻ, ഡോ.പി.ആർ.നിത്യ , പി.മോഹൻ കുമാർ, പി.എൽ.വിജിലാൽ, കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടി, ഭാവനാ ബാലചന്ദ്രൻ, അർഷാ അജിത്, ഡോ.അനഘ എന്നിവരെയും എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ഡോ.പി.പത്മകുമാർ ആദരിക്കും. നീലികുളം സിബു സ്വാഗതവും സനിൽ കുമാർ ( പൊടി മോൻ ) നന്ദിയും പറഞ്ഞു. രാത്രി 9ന് മെഗാ നറുക്കെടുപ്പ്, 9.30ന് ഗാനമേള.