പുനലൂർ: എസ്.എൻ.ഡി.പി യോഗം 546-ാം നമ്പർ മണിയാർ ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷം 10ന് വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ശാഖാ പ്രസിഡന്റ് കെ. ദയാനന്ദൻ, സെക്രട്ടറി എൻ. സജികുമാർ എന്നിവർ അറിയിച്ചു. രാവിലെ 7ന് പതാക ഉയർത്തൽ, 8ന് ഗുരുഭാഗവത പാരായണം, വൈകിട്ട് 5.15ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം, വൈകിട്ട് 6ന് സമൂഹ പ്രാർത്ഥന .എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസും സി.ബി.എസ്.സി പരീക്ഷയിൽ എല്ലാവിഷയത്തിനും 95 ശതമാനത്തിൽ കൂടുതൽ മാർക്കും വാങ്ങിയ വിദ്യാർത്ഥികൾക്കാണ് അവാർഡുകൾ വിതരണം ചെയ്യുന്നത്.