rotary
കരുനാഗപ്പള്ളി റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണക്കോടി വിതരണം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കഴിഞ്ഞ 16 വർഷമായി കരുനാഗപ്പള്ളി റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലിനിക്കിന്റെ ഗുണഭോക്തക്കളായ നൂറു കിടപ്പ് രോഗികൾക്ക്‌ ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു.
റോട്ടറി ഗവർണർ കെ.ബാബുമോൻ യോഗം ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് സാം തോമസ് അദ്ധ്യക്ഷനായി. സെക്രട്ടറി രാജീവ് മാമ്പറ സ്വാഗതം പറഞ്ഞു.സി.ആർ.മഹേഷ് എം.എൽ.എ ഓണക്കോടിയുടെയും നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഓണക്കിറ്റിന്റെയും വിതരണം നി‌ർവഹിച്ചു. ക്ലബ് നടത്തി വരുന്ന ജീരിയാട്രിക് ക്ലിനിക്കിൽ പങ്കെടുക്കുന്ന ഡോക്ടർമാർ, നഴ്സ്, വടക്കുംതല, എസ്.വി.പി എം എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഷിജുകുമാർ, ഡോ.രാധാഭായി, ഡോ.അബ്ദുൽസലാം, ഡോ.പ്രേമചന്ദ്രൻനായർ, ഡോ.നാസർ, ഡോ.എൽ.ശശി, ഡോ. സുകേശിനി ഉണ്ണിക്കൃഷ്ണൻ, എൻ.രാമചന്ദ്രൻപിള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡിസ്ട്രിക്ട് ഗവർണർ (ഇലക്ട്) ഡോ.സുമിത്രൻ,
പെയിൻ ആൻഡ് പാലിയേറ്റീവ്, ജീരിയാട്രിക് ചെയർമാന്മാരായ ഡോ.നാരായണക്കുറുപ്പ് ,ഡോ .പരമേശ്വരൻ പിള്ള, പാലിയേറ്റീവ് കെയർ ഡിസ്ട്രിക്ട് ചെയർമാൻ എൻ.എൻ.പിള്ള, മുൻസിപ്പൽ കൗൺസിലർ റെജി ഫോട്ടോ പാർക്ക്, അസി.ഗവർണർ സുരേഷ് പാലക്കോട്ട് എന്നിവർ സംസാരിച്ചു.