karipra-gandhi-bhavan-pad
കരീപ്ര ഗാന്ധിഭവൻ ശരണാലയത്തിൽ നടന്ന അദ്ധ്യാപക ദിനാചരണം കെ.പി.എ.സി ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : അദ്ധ്യാപക ദിനാചരണത്തിന്റെ ഭാഗമായി കരീപ്ര ഗാന്ധിഭവൻ ശരണാലയത്തിൽ അദ്ധ്യാപകരെ ആദരിച്ചു. ഗാന്ധി ഭവൻ കലാസാംസ്കാരിക കേന്ദ്രം ചെയർമാൻ കെ.പി.എ.സി ലീലാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. കവി സജീവ് നെടുമൺ കാവ് അദ്ധ്യക്ഷനായി. കരീപ്ര ഗാമപഞ്ചായത്ത് പ്രസിഡന്റ് പ്രശോഭ അദ്ധ്യാപകരെ ആദരിച്ചു.
കരീപ്ര ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ബി.പി.ജെസി, ഗ്രാമ പഞ്ചായത്തംഗം ഗീതാകുമാരി, ഗാന്ധി ഭവൻ ശരണാലയം മാനേജർ ആർ.അരവിന്ദാക്ഷൻ, പ്രോഗ്രാം മാനേജർ എസ്.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രഥമാദ്ധ്യാപകരായ മിനി ജോർജ് ( എസ്.എം.എച്ച്.എസ് കെട്ടറ),
ആലീസ് (ജി.എച്ച്.എസ് കുഴിമതിക്കാട് ), ടി.ജി.ബിന്ദു (ജി.എച്ച്.എസ്.എസ് വാക്കനാട് ) എന്നിവരെയാണ് ആദരിച്ചത്. തുടർന്ന് കുഴിമതിക്കാട് ഗവ.എച്ച്.എസിലെ എസ്.പി.സി ഗ്രൂപ്പ് വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.