paliative
സംസ്ക്കാരയുടെ ഓണാേഘോഷവും ഓണക്കോടി വിതരണവും പത്തനാപുരം ഗാന്ധി ഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ : പാരിപ്പള്ളി പെയിൻ ആൻഡ് പാലീയേറ്റീവ് കെയർ സെന്ററിലെ അമ്പത് രോഗികൾക്ക് ഓണപ്പുടവയും കിറ്റും ഓണസദ്യയും നൽകി. പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സംസ്കാര കലാക്ഷേത്രത്തിലെ കുട്ടികളുടെയും രക്ഷകർത്താക്കളുടെയും അത്തപ്പൂക്കളം, ഉറിയടി, കസേരകളി, തിരുവാതിര, വടംവലി എന്നീ മത്സരങ്ങൾ നടന്നു. സംസ്കാര പ്രസിഡന്റ് ജി.രാജീവൻ, സെക്രട്ടറി എസ്.ശ്രീലാൽ, ട്രഷറർ ബി.സുഗുണൻ എന്നിവർ നേതൃത്വം നൽകി.