കൊ​ല്ലം: കൊ​ല്ലം ടി.കെ.എം എൻജിനിയ​റിം​ഗ് കോ​ളേ​ജിൽ ഇ​ല​ക്ട്രോ​ണി​ക്‌​സ് ആൻ​ഡ് ക​മ്മ്യു​ണി​ക്കേ​ഷൻ എ​ൻജിനി​യ​റിം​ഗ്, ഫി​സി​ക്‌​സ്, കെ​മി​സ്​ട്രി, ക​മ്മ്യുണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഗ​സ്റ്റ് അ​ദ്ധ്യാ​പ​ക​രു​ടെ നി​യ​മ​ന​ത്തി​ന് ഓൺ​ലൈൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എൻജിനി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന് നി​ശ്ചി​ത വി​ഷ​യ​ത്തി​ലു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. മ​റ്റ് വി​ഭാ​ഗ​ങ്ങൾ​ക്ക് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും എൻ.ഇ.ടി/ പി.എ​ച്ച്.ഡിയു​മാ​ണ് യോ​ഗ്യ​ത.
അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്ക് www.tkmce.ac.in എ​ന്ന കോ​ളേ​ജ് വെ​ബ്‌​സൈ​റ്റിൽ സെപ്തംബർ 10 വ​രെ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​കൾ ഓൺ​ലൈ​നാ​യി മാ​ത്ര​മേ സ്വീ​ക​രി

ക്കൂ.