1-
വിഷ്ണു

കൊല്ലം: സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാനില്ലാത്തതിനാൽ കാർഡ് ഉപയോഗിച്ച് പണം നൽകാമെന്ന് അറിയിച്ചെങ്കിലും സ്വൈപ്പിംഗ് മെഷീനിലാത്തതിനെ തുടർന്ന് കടയുടമയെയും ജീവനക്കാരെയും ആക്രമിച്ച മൂന്ന് യുവാക്കളെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ആശ്രാമം, ഉദയാ നഗർ 87-ൽ വിഷ്ണു (29), മുഖത്തല, അമ്മ വീട്ടിൽ സുധീഷ് (26), ആശ്രാമം ഉദയാനഗർ 71-ൽ ജിതിൻ (26) എന്നിവരാണ് പിടിയിലായത്. കൊല്ലം പായിക്കടയിലെ വിജയ് ശങ്കറിന്റെ കടയിലാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ അരുണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശിവദാസൻപിള്ള, ജയശങ്കർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.