 
കരുനാഗപ്പള്ളി: 16, 17, 18 തീയതികളിൽ കരുനാഗപ്പള്ളിയിൽ നടക്കുന്ന കേരള കർഷകസംഘം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പായസ പാചക മത്സരവും അത്തപ്പൂക്കള മത്സരവും ശ്രദ്ധേയമായി. ആലപ്പാട്, പറയകടവിൽ നടന്ന പായസ പാചക മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സലീന അദ്ധ്യക്ഷയായി. അനീഷ് സ്വാഗതം പറഞ്ഞു. ഏരിയാ സെക്രട്ടറി ബി.സജീവൻ, ബീന തുടങ്ങിയവർ പങ്കെടുത്തു. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പൂക്കള മത്സരം നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. എസ്.എം. മനോജ് മുരളി അദ്ധ്യക്ഷനായി. അലക്സ് ജോർജ് സ്വാഗതം പറഞ്ഞു. വിവിധ വില്ലേജ് കമ്മിറ്റികളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. കർഷകസംഘം ഏരിയാ സെക്രട്ടറി ബി.സജീവൻ, ജില്ലാ കമ്മിറ്റിയംഗം വി. രാജൻപിള്ള, ഏരിയാ ട്രഷറർ ബക്കർ, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സൂസൻകോടി, വി.പി.ജയപ്രകാശ് മേനോൻ, എസ്.ശശികുമാർ, ഉത്തമൻ, എൻ.ശിവരാജൻ, നഗരസഭാ കൗൺസിലർ സീമാസഹജൻ തുടങ്ങിയവർ പങ്കെടുത്തു. മത്സരത്തിൽ വിജയികളായ ടീമുകൾക്ക് കാഷ് അവാർഡ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ജില്ലാ സമ്മേളനത്തിൽ വച്ച് കൈമാറും.