കൊല്ലം: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഓണം വാരാഘോഷത്തോടനുബന്ധിച്ച് ഇന്ന് നിശ്ചയിച്ചിരുന്ന പരിപാടികൾ മാറ്റി വച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു. ഘോഷയാത്രയും തുടർന്നുള്ള ഉദ്ഘാടനവും കൊല്ലം ബീച്ച് ,ആശ്രാമം കുട്ടികളുടെ പാർക്ക് എന്നീ പ്രധാന വേദികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടികളും ജലാശയ ടൂറിസം പ്രവർത്തനങ്ങളും ഉപേക്ഷിച്ചു.
ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴക്ക് സാദ്ധ്യതയുണ്ട്. പൊതുജനങ്ങൾക്ക് അടിയന്തര സഹായത്തിനായി 1077 എന്ന ടോൾഫ്രീ നമ്പറിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലും ബന്ധപ്പെടാവുന്നതാണ്.
ജില്ലാകൺട്രോൾ റൂം
ലാൻഡ് ലൈൻ : 0474-2794002, 2794004
മൊബൈൽ : 9447677800 (വാട്ട്സാപ്പ്)
ടോൾ ഫ്രീ നമ്പർ : 1077
താലൂക്ക് കൺട്രോൾ റൂം
കരുനാഗപ്പള്ളി : 0476-2620233
കുന്നത്തൂർ : 0476-2830345
കൊല്ലം : 0474-2742116
കൊട്ടാരക്കര : 0474-2454623
പത്തനാപുരം : 0475-2350090
പുനലൂർ : 0475-2222605