 
കരുനാഗപ്പള്ളി: സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സഹകരണ ഓണച്ചന്തയ്ക്ക് കരുനാഗപ്പള്ളിയിൽ തുടക്കമായി. കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് മുഹമ്മദ് റാഫി അദ്ധ്യക്ഷനായി. ബാങ്ക് ഭരണസമിതി അംഗങ്ങളായ എം.സുരേഷ് കുമാർ, പി. എസ്.രവീന്ദ്രൻ, സെക്രട്ടറി ഷീല, ഓഡിറ്റർ അനീസ, ഗംഗ, സി.ലോകാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.