phot
തെന്മല പരപ്പാർ അണക്കെട്ടിനോട് ചേർന്ന് വൈദ്യുതി ഉൽപ്പാദനം പൂർണ്ണതോതിലായ പവർ സ്റ്റേഷൻ

പുനലൂർ: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന തെന്മല പരപ്പാർ അണക്കെട്ട് ഇന്ന് വീണ്ടും തുറക്കും. 115.82 മീറ്റർ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ 109.05 മീറ്റർ ജല നിരപ്പാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇത് കണക്കിലെടുത്ത് അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും 20 സെ.മീ വീതം തുറന്ന് വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കും. ഇന്ന് രാവിലെ 11ന് 10 സെ.മീ വീതം ഘട്ടം ഘട്ടമായി മൂന്ന് ഷട്ടറുകളും തുറന്നാണ് വെള്ളം ഒഴുക്കുന്നത്. കല്ലടയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.