 
ചാത്തന്നൂർ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കേണ്ട ചരിത്ര ദൗത്യം ഏറ്റെടുത്ത് കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ് ഡോ.ശൂരനാട് രാജശേഖരൻ അഭിപ്രായപ്പെട്ടു. ഭാരത് ജോഡോ യാത്രയുടെ ചാത്തന്നൂർ നിയോജക മണ്ഡലം സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം കോ- ഓർഡിനേറ്റർ നെടുങ്ങോലം രഘു അദ്ധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ എം.സുന്ദരേശൻപിള്ള, ബിജു പാരിപ്പള്ളി, കെ. പി.സി.സി മുൻ നിർവ്വാഹക സമിതി മുൻ അംഗം എൻ.ജയചന്ദ്രൻ,
ഡി.സി.സി ഭാരവാഹികളായ എ.ഷുഹൈബ്, എസ്.ശ്രീലാൽ, സുഭാഷ് പുളിക്കൽ, പി.പ്രതീഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു. പരവൂർ മുൻസിപ്പൽ ചെയർമാൻ പി.ശ്രീജ, പരവൂർ സജീബ്, ബിജുവിശ്വരാജൻ, സുധീർകുമാർ, വട്ടകുഴിക്കൽ മുരളി, കെ.സുജയ് കുമാർ, മുക്കടരാധാകൃഷ്ണൻ, വിനോദ് പാരിപ്പള്ളി, ജോൺ ഏബ്രഹാം, എൻ.സത്യദേവൻ, കൊട്ടിയം മജീദ്, രഞ്ജിത്ത് പരവൂർ, ആർ.ഡി.ലാൽ, ഗീതാ ജോർജ്, ഉളിയനാട് ജയൻ, കൊട്ടിയം നൈസാം, അജിത പ്രകാശ്, അന്നമ്മചാക്കോ തുടങ്ങിയവർ പങ്കെടുത്തു.