 
കൊല്ലം: ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണഘോഷവും ഭാരത് ജോഡോ പൂക്കളവും തീർത്തു. ജില്ലാകോൺഗ്രസ് ഓഫീസിൽ നടന്ന ഓണാഘോഷം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗീതാശിവൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.സി. രാജൻ, ബിന്ദുകൃഷ്ണ, പി. ജർമ്മിയാസ്, എസ്. വിപിനചന്ദ്രൻ, ആദിക്കാട് മധു, മഹിളാ കോൺഗ്രസ് ഭാരവാഹികളായ യു.വഹീദ, സരസ്വതി പ്രകാശ്, സുബി, ഗ്രേസി എഡ്ഗർ, ബ്രിജിത്, ശാലിനി, ഫേബ,ശ്രീജ തുടങ്ങിയവർ സംസാരിച്ചു.