 
കൊട്ടിയം : കൊട്ടിയം ശ്രീനാരായണ പോളി ടെക്‌നിക് കോളേജിലെ നേച്ചർ ആൻഡ് അഗ്രികൾച്ചർ ക്ലബിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ 'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിയുടെ ഭാഗമായ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് മഹോത്സവം കോളേജിലെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടന്നു. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബിനു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.സന്ദീപ് അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സാജൻ, വാർഡ് മെമ്പർ രേഖ എസ്. ചന്ദ്രൻ, കൃഷി ഓഫീസർ പി.വി.രതീഷ്, എസ്.എൽ.സീമ, വി.എം.വിനോദ് കുമാർ, എൻ.ഷൈനി, രുക്‌നാസ് ശങ്കർ, എസ്.രാഹുൽ, ഡി.തുളസീധരൻ, നേച്ചർ ക്ലബ് കൺവീനർ എസ്.അനീഷ്, എസ്.റോയ്‌പാൽ എന്നിവർ സംസാരിച്ചു.