കൊല്ലം : പട്ടത്താനം വനിതാസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ
ഓണചന്തയും പ്രദർശനവിപണന മേളയും നടന്നു.
സമിതിയുടെ ഓഫീസിൽ നടന്ന മേളയുടെ ഉദ്ഘാടനവും
ആദ്യവിൽപ്പനയും വടക്കേവിള വാർഡ് കൗൺസിലർ ശ്രീദേവിഅമ്മ നിർവഹിച്ചു. സമിതിയംഗങ്ങൾ തയ്യാറാക്കിയ
വിവിധ ഉത്പന്നങ്ങൾ മേളയെ ശ്രദ്ധേയമാക്കി. രാജമണി, റജിലഷാഫി, ബീനരമേശ്, ഇന്ദിര ലൈലബാബു, ഷീജ, ഉഷ, മാധവിക്കുട്ടി, എന്നിവരുടെ സ്റ്റാളുകൾ വീട്ടമ്മമാർ തയ്യാറാക്കിയ പലഹാരങ്ങൾ,കറിപൗഡറുകൾ, ജൈവപച്ചക്കറി, വെളിച്ചെണ്ണ, നാടൻമുട്ട, കരകൗശലവസ്തുക്കൾ മുത്തുമാലകൾ എന്നിവകൊണ്ട് ആകർഷകമായി. ഇവകൂടാതെ
തുണിത്തരങ്ങളും വിൽപനക്കായി ഒരുക്കിയിരുന്നു. സമിതിയംഗമായ ഡോ. ജലജനരേഷിന്റെ പുസ്തകങ്ങൾപ്രദർശനത്തെ കലാമൂല്യമുള്ളതാക്കി.
സമിതി പ്രസിഡന്റ് വിമലകുമാരി, സെക്രട്ടറി ശ്യാമളരാജൻ,
തുളസികരുണാകരൻ, രാജശ്രീശിവവദാസൻ, എന്നിവർ
സംസാരിച്ചു.