 
പരവൂർ: പൂതക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂളിലെ 1988 എസ്.എസ്.എൽ.സി ബാച്ച് 'ഓർമ്മക്കുറിപ്പ് കൂട്ടായ്മ' വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. പൂതക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ അദ്ധ്യാപകരെയും കരുണാലയത്തിലെ മുതിർന്ന അമ്മമാരെയും ആദരിക്കുകയും ഓണക്കോടി സമ്മാനിക്കുകയും ചെയ്തു.
അദ്ധ്യാപകരോടും മുതിർന്ന അമ്മമാരോടൊപ്പം ഓണസദ്യയും കഴിച്ചു. ഓർമ്മക്കുറിപ്പ് അംഗം ബി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച സമ്മേളനം പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.അമ്മിണിഅമ്മ ഉദ്ഘാടന ചെയ്തു. സിനിമ സീരിയൽ താരം രാജിമേനോൻ, ഗായകൻ സരിൻ, അഡ്വ.വണ്ടന്നൂർ സുരേഷ് എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റുക്കൂട്ടി. ചിറയിൻകീഴ് എസ്.എച്ച്.ഒ മുകേഷ്, പൂതക്കുളം പഞ്ചായത്ത് മുൻ പ്രസിഡന്റ് ജലജ, പൂതക്കുളം ഗ്രാമപഞ്ചായത്ത് അംഗം പ്രദീപ് കടമാൻകോട്, ഗവ.എൽ.പി. എസ് എച്ച്. എം ശ്രീരേഖ, ഒഴുകുപാറ ഗവ.എൽ.പി.എസ് അദ്ധ്യാപിക സഹജ തുടങ്ങിയവർ സംസാരിച്ചു. സുചിത്ര, ഷീജ, ബിന്ദു, സജിത, ഹരിലാൽ, ജയചന്ദ്രൻ, സുരേന്ദ്രൻ, ലൗജി, വിനിൽ, സുബ്രഹ്മണ്യൻ, മണികണ്ഠൻ,ജയൻ, എന്നിവർ നേതൃത്വം നൽകി.