bharath

കൊല്ലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കലാജാഥ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നിന്ന് പര്യടനം ആരംഭിച്ച കലാജാഥ,

ഇന്നലെ 30 ഓളം കേന്ദ്രങ്ങളിൽ നാടൻപാട്ട് അടക്കമുള്ള കലാപരിപാടികൾ അവതരിപ്പിച്ചു. വരും ദിവസങ്ങളിൽ ജില്ലയിലുടനീളം കലാജാഥ പര്യടനം നടത്തും. കെ.പി.സി.സി സെക്രട്ടറി സൂരജ് രവി കലാജാഥ ചിന്നക്കടയിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ശരത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, ജില്ലാ സെക്രട്ടറിമാരായ ഉളിയക്കോവിൽ ഉല്ലാസ്, ചൈത്ര തമ്പാൻ, മണ്ഡലം പ്രസിഡന്റുമാരായ ഹർഷാദ്, ഷാജി പള്ളിത്തോട്ടം, അർജുൻ ഉളിയക്കോവിൽ, മനു അഞ്ചാലുംമൂട് , ജയരാജ്, ശബരി ആണ്ടാമുക്കം പ്രണവ് നന്ദു തുടങ്ങിയവർ സംസാരിച്ചു.