 
അഞ്ചൽ: അഖിലേന്ത്യാ കിസാൻ സഭ ഇടമുളയ്ക്കൽ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഭാ സംഗമവും കർഷകരെ ആദരിക്കലും ഓണക്കിറ്റ് വിതരണവും നടന്നു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ആർ.സജിലാൽ ഉദ്ഘാടനം ചെയ്തു. ഡോ.ജോർജ്ജ് ലൂക്കോസ് അദ്ധ്യക്ഷനായി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാ സുരേന്ദ്രൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ലിജു ജമാൽ, ഡോ.അലക്സാണ്ടർ കോശി, കെ.സോമരാജൻ, സി.ബി.പ്രകാശ്, റോജി തങ്കച്ചൻ, ആർ.ശിവലാൽ, പി.ചന്ദ്രശേഖരൻപിളള, എസ്.തങ്കപ്പൻപിള്ള, ആർ.ഉണ്ണികൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു.