 
ഓടനാവട്ടം : മാതാപിതാക്കൾ അകാലത്തിൽ പൊലിഞ്ഞ കുരുന്നുകൾക്ക് ഓണപ്പുടവകൾ സമ്മാനിച്ച് എസ്.എൻ.ഡി.പി യോഗം ശാഖാ പ്രവർത്തകർ മാതൃകയായി.
വാപ്പാല പള്ളിമേലതിൽ വീട്ടിൽ അച്ഛമ്മയ്ക്കൊപ്പം കഴിയുന്ന സ്കൂൾ കുട്ടികളായ ആൽബിനും അലനുമാണ്
കട്ടയിൽ ശാഖാകമ്മിറ്റി അംഗമായ റിട്ട. ക്യാപ്ടൻ പി.മോഹനനും കളപ്പില ശാഖാംഗവും അദ്ധ്യാപകനുമായ ഷൈജു എസ്.മാധവനും
ഓണക്കോടി സമ്മാനിച്ചത്.