എഴുകോൺ : എഴുകോണിലും കരീപ്രയിലും കൃഷി ഭവന്റെ നേതൃത്വത്തിലുള്ള ഓണ സമൃദ്ധി ചന്തകൾ തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ രതീഷ് കിളിത്തട്ടിൽ എഴുകോണിലും പി.എസ്. പ്രശോഭ കരീപ്രയിലും ഉദ്ഘാടനം ചെയ്തു. എഴുകോണിൽ എഴുകോൺ, ചീരങ്കാവ്, കല്ലുംപുറം (വി.എഫ്.പി.സി.കെ.) എന്നിവിടങ്ങളിലും കരീപ്ര കൃഷിഭവനിലുമാണ് ഓണ സമൃദ്ധി ചന്തകൾ. കൃഷി ഓഫീസർമാരായ ഡോ. ആതിര. എസ്. കുമാർ, സജീവ്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.