കൊല്ലം : തൃക്കടവൂർ ശ്രീ വിദ്യാധിരാജ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാധിരാജ ജയന്തി ആഘോഷവും പൊതുസമ്മേനവും 11,14 തീയതികളിൽ വിദ്യാധിരാജ പ്രാർത്ഥനാലയത്തിൽ നടക്കും. 11ന് കുട്ടികളുടെ വിവിധ കലാമത്സരങ്ങൾ, ചട്ടമ്പിസ്വാമി നവോത്ഥന സൂര്യൻ എന്ന വിഷയത്തിൽ പ്രസംഗം, ചട്ടമ്പി സ്വാമി ക്വിസ്, ഗീതാശോക പാരായണം, ഗീതാക്വിസ്, ചിത്ര രചന, ലളിതഗാനം എന്നിവ നടക്കും. മത്സരങ്ങളിൽ ഹയർ സെക്കൻഡറി തലം വരെയുള്ളവർക്ക് പങ്കെടുക്കാം. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ അന്നേ ദിവസം രാവിലെ 9 ന് മുമ്പായി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം.
14 ന് രാവിലെ സമിതി പ്രസിഡന്റ് പ്രൊഫ.പി.ഭാസ്കരൻ നായർ പതാക ഉയർത്തും. ശിവസഹസ്രനാമാർച്ചന, വിദ്യാധിരാജ പുരാണ പാരായണം, വൈകിട്ട് 5 ന് ജയന്തി സമ്മേളനം. സമിതി പ്രസിഡന്റ് പ്രൊഫ.പി.ഭാസ്കരൻ നായർ അദ്ധ്യക്ഷത വഹിക്കും, കരിമ്പിൻ പുഴ ശിവശങ്കരാശ്രമംസ്വാമി ആത്മാനന്ദ ഉദ്‌ഘാടനവും മുഖ്യപ്രഭാഷണവും നടത്തും. അശോക് ബി.കടവൂർ, പ്രാക്കുളം പി.പ്രഭാകരൻ പിള്ള, സത്സംഗം ജി.രവീന്ദ്രൻ പിള്ള എന്നിവർ സംസാരിക്കും. സമിതി വൈസ് പ്രസിഡന്റ് പ്രൊഫ.ടി.എൽ.ഗിരിജ സമ്മാനദാനം നിർവഹിക്കും. ട്രഷറർ എം.ജനാർദ്ദനൻ സ്വാഗതവും സമിതി ജോയിന്റ് സെക്രട്ടറി ജെ.രഘുനാഥൻപിള്ള നന്ദിയും പറയും.