 
അഞ്ചൽ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ഇടമുളയ്ക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന കുടുംബ സംഗമവും ഓണാഘോഷവും കവയിത്രി അജിതാ അശോക് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.സദാശിവൻ അദ്ധ്യക്ഷനായി.ഡോ.എം.എൻ.ദയാനന്ദൻ പഠനക്ലാസ് നയിച്ചു. എം.ഭാസി, ആർ. വാമദേവൻ എന്നിവർ കവികളെ ആദരിച്ചു. എസ്. നിസാർ, എൻ. ഗോപാലകൃഷ്ണപിള്ള, ബി. പ്രഭാകരൻപിളള, എൻ.സഹദേവൻ, ജമീലാബീവി, സുശീലാമണി, പി.രമേശൻ, എസ്.അബ്ദുൽ റഷീദ്, എൻ. രാജപ്പൻ, ഷൈലജ തുടങ്ങിയവർ പങ്കെടുത്തു.