 
കൊല്ലം : തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ഐ.സി.എസ്.ഇ സോൺ എ ഫുട്ബാൾ ടൂർണമെന്റിൽ തങ്കശ്ശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിന് ഇരട്ട ജയം.
അണ്ടർ 17, 19 ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ തിരുവനന്തപുരം ലയോള സ്‌കൂളിനെ പരാജയപ്പെടുത്തിയാണ് ഇരട്ട വിജയം നേടിയത്. വിജയികളായ സ്‌കൂൾ ടീമിനെ പ്രിൻസിപ്പൽ റവ.ഡോ. സിൽവി ആന്റണി അഭിനന്ദിച്ചു.