nadaka-
കരനാ ഗപ്പള്ളി നാടകശാലയുടെ സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം സി.ആർ.മഹേഷ് എം എൽ എ നിർവഹിക്കുന്നു

കരുനാപ്പള്ളി: കരുനാഗപ്പള്ളി നാടകശാല രൂപവത്കരിച്ച സംസ്ഥാന കമ്മിറ്റിയുടെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. രാജീവ് രാജധാനി അദ്ധ്യക്ഷനായി. കാഥിക തൊടിയൂർ വസന്തകുമാരിക്ക് ആദ്യ പ്രതി നൽകി പഞ്ചായത്തംഗം എവർ മാക്സ് ബഷീർ നാടകശാലാ ബുള്ളറ്റിൻ പ്രകാശനം ചെയ്തു. ഷാജഹാൻ രാജധാനി ഓണസദ്യ ഉദ്ഘാടനം ചെയ്തു. നിജാം ബെഷി കായിക കലാമത്സരങ്ങൾ ഫ്ലാഗ് ഒഫ് ചെയ്തു. രവികുമാർ ചേരിയിൽ, മുനമ്പത്ത് വഹാബ്, മുനമ്പത്ത് ഷിഹാബ്, മാരിയത്ത്, അബ്ബാമോഹൻ, റോയി കപ്പത്തൂർ, ഡോ.നീമാ പത്മാമാകരൻ, സിന്ധുസുരേന്ദ്രൻ, അശോക് കുമാർ ഇല്ലിക്കുളത്ത്, അഡ്വ.ബി.ബിനു തുടങ്ങിയവർ സംസാരിച്ചു. 120 പേർക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു. കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി സ്വാഗതവും രത്നമ്മ ബ്രഹ്മമുഹൂർത്തം നന്ദിയും പറഞ്ഞു.