ചാത്തന്നൂർ : ആദിച്ചനല്ലൂർ റൂറൽ റസിഡന്റ്സ് അസോസിയേഷന്റെ 13- ാം വാർഷിക സമ്മേളനവും ഓണാഘോഷവും ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബദറുദ്ദീൻ മുഖ്യാഥിതിയായി. ഇന്ത്യൻ ഭരണഘടന ക്വിസ് മത്സരം, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കൽ, നിർദ്ധനരായ
രോഗികൾക്ക് ചികിത്സാ സഹായ വിതരണവും ഓണസദ്യ എന്നിവ നടന്നു.
അസോസിയേഷൻ പ്രസിഡന്റ് ടി.പാപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.വിദ്യാസാഗർ, ആദിച്ചനല്ലൂർ ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ശശിധരൻ പിള്ള, ശ്രീലാൽ ചിറയത്ത്, കെ.നാസറുദ്ദീൻ എന്നിവർ സംസാരിച്ചു.
ടി. പാപ്പച്ചൻ (പ്രസിഡന്റ്), ജി.വിദ്യാസാഗർ (സെക്രട്ടറി), എസ്.അശോകൻ
(ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.