kp-
കെ .പി. ഗോപാലൻ ഗ്രന്ഥശാലയുടെ ഓണാഘോഷം ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നുർ : ഉളിയനാട് കെ.പി.ഗോപാലൻ ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച ഓണാഘോഷം കൊല്ലം ജില്ലാ പഞ്ചായത്തംഗം ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉളിയനാട് ജയൻ, ടി.ആർ.സജില, വിനിതദിപു, അബി ചാത്തന്നൂർ, ഗ്രന്ഥശാല പ്രസിഡന്റ് പി.ബിനു, സെക്രട്ടറി, ടി.ആർ ദിപു, എൻ.രവീന്ദ്രൻ, സുനിൽ കുമാർ, വിജയകൃഷ്ണൻനായർ,

കെ.വിശ്വംഭരൻ, ഫ്രാൻസിസ്, ജിനി എന്നിവർ സംസാരിച്ചു. ഇന്ന് നടക്കുന്ന

സാംസ്കാരിക സമ്മേളനത്തിൽ സമ്മാനവിതരണം, ഓണക്കിറ്റും ഓണക്കേടി വിതരണം എന്നിവ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.സദാനന്ദൻപിള്ള നിർവഹിക്കും. ചിക്കര പഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി, കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീകുമാർ പാരിപ്പള്ളി, ശ്യാംചാത്തന്നൂർ, ബ്ലോക്ക് പഞ്ചായത്തംഗം എൻ.ശർമ്മ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദിലീപ് ഹരിദാസൻ, സുചിത്ര തുടങ്ങിയവർ പങ്കെടുക്കും.