കൊല്ലം: പതി​നാ​ലു​കാ​രനെ തട്ടി​കൊണ്ടു പോയ സംഭ​വ​ത്തിൽ പ്രതിയായ യുവാവ് മണി​ക്കൂ​റു​കൾക്കകം പൊലീസ് പിടി​യിലായി. കാട്ടു​തറ, പുളി​യൻവിള തെറ്റ​യിൽ സോമൻ മകൻ ബിജു(30) ആണ് കൊട്ടിയം പൊലീ​സിന്റെ പിടി​യി​ലാ​യ​ത്. കൊട്ടിയം വാലി​മു​ക്കി​ൽ വാടകക്ക് താമ​സി​ക്കുന്ന കുടും​ബ​ത്തിലെ ഒമ്പതാം ക്ലാസുകാ​ര​നെ​യാണ് കാറിൽ വന്ന സംഘം ബല​മായി വണ്ടി​യിൽ കയറ്റിക്കൊണ്ടു പോയ​ത്. കുട്ടി​യുടെ സഹോ​ദരി തട​യാൻ ശ്രമി​ച്ചെങ്കിലും പെൺകു​ട്ടിയെ ക്രൂര​മായി മർദ്ദി​ച്ച ശേഷം കുട്ടിയെ തട്ടി​ക്കൊണ്ട് പോവു​ക​യാ​യി​രു​ന്നു. ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫിന്റെ നേതൃ​ത്വ​ത്തി​ലുള്ള പ്രത്യേക അന്വേ​ഷണ സംഘം സി.​സി.​ടി.വി ദൃശ്യ​ങ്ങ​ളുടെ സഹാ​യ​ത്തോടെ നട​ത്തിയ അന്വേ​ഷ​ണ​ത്തിൽ കുട്ടിയെ തട്ടി​ക്കൊണ്ടു പോകാൻ ഉപ​യോ​ഗിച്ച വാഹ​ന​ത്തെ കുറി​ച്ചുള്ള വിവ​ര​ങ്ങൾ ലഭി​ച്ചു. വാഹനം തമി​ഴ്‌നാട് രജി​സ്‌ട്രേ​ഷ​നി​ലുള്ളതാണെന്ന് മന​സ്സി​ലാ​ക്കി ജില്ലാ അതിർത്തി​ക​ളിലും സംസ്ഥാന അതിർത്തി​ക​ളിലും സന്ദേശം കൈമാ​റു​കയും വാഹ​ന​പ​രി​ശോ​ധന കർശനമാക്കു​കയും ചെയ്തു. വാഹ​നം ​ഇടക്ക് വച്ച് മാറി​യെങ്കിലും കേരള-ത​മി​ഴ്‌നാട് അതിർത്തി​യിൽ നടന്ന വാഹന പരി​ശോ​ധ​ന​യിൽ കുട്ടിയെ കണ്ടെ​ത്തു​ക​യും പ്രതി​യായ യുവാ​വിനെ പിടി​കൂ​ടു​ക​യുമാ​യി​രു​ന്നു. ചാത്ത​ന്നൂർ എ.​സി.പി ബി ഗോപ​കു​മാ​റിന്റെ നേതൃ​ത്വ​ത്തിൽ കൊട്ടിയം ഇൻസ്‌പെ​ക്ടർ ജിംസ്റ്റെൽ സ്‌പെഷ്യൽ ബ്രാഞ്ച് സബ്ബ് ഇൻസ്‌പെ​ക്ടർ ആർ.ജയ​കു​മാർ, കൊട്ടിയം പൊലീസ് സബ്ബ് ഇൻസ്‌പെക്ടർ ഷിഹാസ്, ഡാൻസാഫ് ടീം അംഗ​ങ്ങ​ളായ എ.​എ​സ്.ഐ ബൈജു പി. ജെറോം, എസ്.സി.​പി.ഓ മാരായ സജു,​ സീ​നു, മനു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.