 
കുന്നത്തൂർ: ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതി ജീവനക്കാരുടെ ഓണാഘോഷം വർണാഭമായി. ജുഡീഷ്യൽ ഓഫീസർ ടി.എസ്.അനിൽകുമാർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. അത്തപ്പൂക്കളം, ഓണസദ്യ,കലാപരിപാടികൾ എന്നിവ നടന്നു. ഇരു കോടതികളിലെയും സൂപ്രണ്ടുമാരായ ഗോപകുമാർ,സുജ,സ്റ്റാഫ് സെക്രട്ടറി വിനീത എന്നിവർ നേതൃത്വം നല്കി.