poorva-
ചാത്തന്നൂർ എസ്.എൻ കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ ഓണാഘോഷം പ്രിൻസിപ്പൽ ഡോ. എം.എസ്. ലത ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ : ചാത്തന്നൂർ എസ്.എൻ കോളേജിൽ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സ്മൃതിതൻ പൊന്നോണം ചികിത്സ ധനസഹായ,​ പാഠപുസ്തക വിതരണംനടന്നു. പ്രസിഡന്റ് ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ.എം.എസ്. ലത ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മഞ്ജു മേനോൻ, അഡ്വ.എൻ.ജയചന്ദ്രൻ, അനിൽ ആർ. നായർ. സജിത്,​ ശ്രീകുമാർ, ഷിബു മനോഹർ,​ ബിന്ദു,​ വൈസ് പ്രസിഡന്റ് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. തുടർന്ന് കോമഡിഷോയും നാടൻപാട്ടും നടന്നു.