jodo
ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം കെ.എസ്.യു ചടയമംഗലം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പയിൻ സംസ്ഥാന പ്രസിഡന്റ്‌ കെ.എം. അഭിജിത് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം കെ.എസ്.യു ചടയമംഗലം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥി കൺവെൻഷനും സിഗ്നേച്ചർ കാമ്പയിനും സംസ്ഥാന പ്രസിഡന്റ്‌ കെ.എം.അഭിജിത് ഉദ്ഘാടനം ചെയ്തു. അസംബ്ലി പ്രസിഡന്റ്‌ എം.എസ്.അനീസ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ആദർശ് ഭാർഗവൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ മാത്യു.കെ.ജോൺ, അനൂപ് ഇട്ടൻ, ഭാരത് ജോഡോ യാത്ര നിയോജകമണ്ഡലം കോ-ഓർഡിനേറ്റർ മുഹമ്മദ്‌ കുഞ്ഞ്, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ അഖിൽ ഭാർഗവൻ, ജില്ലാ സെക്രട്ടറി എ.ആർ റിയാസ്, കെ.എസ്.യു ജില്ലാ കോ- ഓർഡിനേറ്റർ ലിവിൻ വേങ്ങൂർ, നൗഫൽ പോരേടം, ലിജോ ജോസ്, മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.