തൊടിയൂർ: പഞ്ചായത്ത് ഭരണസമിതി അംഗങ്ങുളം ജീവനക്കാരും ചേർന്ന് തൊടിയൂർ പഞ്ചായത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.തിരുവാതിരകളി, കസേരകളി, കൈകൊട്ടിക്കളി, സമൂഹഗാനം എന്നിവയാണ് അവതരിപ്പിച്ചത്. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ശ്രീകല, സി.ഒ.കണ്ണൻ, ഷബ്നജവാദ്, അംഗങ്ങളായ അൻസിയ, സുജാത, സുനിത, സഫീനഅസീസ്, തൊടിയൂർ വിജയൻ ,ഇന്ദ്രൻ, മോഹനൻ, വിജയകുമാർ, ബിന്ദുവിജയകുമാർ,
പി.ജി.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി ബി.ആർ.ബിന്ദു നന്ദി പറഞ്ഞു.