cpi-
കെ.എസ്.ആനന്ദൻ അനുസ്മരണ സമ്മേളനംസി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: സി.പി.ഐ മുൻ സംസ്ഥാന അസി.സെക്രട്ടറിയും കൊല്ലം ജില്ലാ സെക്രട്ടറിയുമായിരുന്ന കെ.എസ്.ആനന്ദന്റെ പന്ത്രാണ്ടാമത് ചരമ വാർഷികം സി.പി.ഐയുടെ നേതൃത്വത്തിൽ ആചരിച്ചു. അദ്ദേഹത്തിന്റെ വീട്ടിൽ ചേർന്ന അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം എസ്. ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. പാലത്തറ ലോക്കൽ കമ്മിറ്റി സെക്രട്ടറി സജീവ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ അഡ്വ. ജി.ലാലു, അഡ്വ.ആർ.വിജയകുമാർ, മണ്ഡലം സെക്രട്ടറി എ.ബിജു, ജില്ലാ കൗൺസിൽ അംഗങ്ങളായ വിജയ ഫ്രാൻസിസ്‌, പി.ഉണ്ണികൃഷ്ണപിള്ള, വടക്കേവിള കശുഅണ്ടി കൗൺസിൽ സെക്രട്ടറി അയത്തിൽ സോമൻ, രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.