ചവറ: കൊറ്റംകുളങ്ങര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സരോവരം ചാരിറ്റി ഗ്രൂപ്പിന്റെ അഭിമുഖ്യത്തിൽ കൊറ്റംകുളങ്ങര ജംഗ്ഷനിൽ വെച്ച് നടന്ന ചടങ്ങിൽ നിർദ്ധനരായ 111 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണവും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഓണക്കോടി വിതരണവും അവശത അനുഭവിക്കുന്ന രോഗികൾക്കുള്ള ചികിത്സാ ധനസഹായ വിതരണവും നടന്നു. ഭഷ്യക്കിറ്റ് വിതരണം ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബാബുവും ചികിത്സാ സഹായം അദ്ധ്യാപക ലോകം അവാർഡ് ജേതാവും കഥാകാരിയുമായ സ്വപ്ന എസ്. കുഴിത്തടത്തിലും നിർവഹിച്ചു സരോവരം ചാരിറ്റി ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ശാന്തിയിൽ മോഹനൻ പിള്ള അദ്ധ്യക്ഷനായ ചടങ്ങിൽ വിളയിൽ ജയകൃഷ്ണൻ സ്വാഗതവും സജു കളീക്കമുറി നന്ദിയും പറഞ്ഞു.