 
ഓടനാവട്ടം: വെളിയം ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സി.ഡി.എസും ചേർന്ന് പഞ്ചായത്തിലെ പാലിയേറ്റീവ് കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി. ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ആർ.ബിനോജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.രമണി അദ്ധ്യക്ഷയായി. വാർഡ് മെമ്പർമാർ, സി.ഡി.എസ് ചെയർപേഴ്സൺ, പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.