photo
എസ്.എൻ.ഡി.പി യോഗം കുലശേഖരപുരം കോട്ടയ്ക്ക്പുറം 400 -ം നമ്പർ ശാഖയിൽ നടന്ന ചടങ്ങിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹിനയെ യൂണിയൻ സെക്രട്ടറി എ.സോമരാജൻ മെമെന്റോ നൽകി അനുമോദിക്കുന്നു

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കുലശേഖരപുരം കോട്ടയ്ക്ക്പുറം 400 -ം നമ്പർ ശാഖയിൽ ഓണക്കിറ്റ് വിതരണം യൂണിയൻ സെക്രട്ടറി എ.സോമരജനും വൈസ് പ്രസിഡന്റ് എസ്.ശോഭനനും നി‌ർവഹിച്ചു. കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച ഹിമയെ യൂണിയൻ സെക്രട്ടറി എ.സോമരാജൻ മെമെന്റോ നൽകി അനുമോദിച്ചു. ചടങ്ങിൽ ശാഖാ പ്രസിഡന്റ് സച്ചിദാനന്ദൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി സദാനന്ദൻ, വി.രാജൻ, ജെ.ഹരിലാൽ, കെ.രാജൻ, യൂണിയൻ കമ്മിറ്റി അംഗം എയ്യത്ത് ചന്ദ്രൻ, സിന്ധു, പത്മിനി എന്നിവർ സംസാരിച്ചു.