1-

കൊല്ലം: വീട്ടിൽ സൂക്ഷിച്ചിരുന്ന വാറ്റ് ചാരായവുമായി മദ്ധ്യവയസ്‌കൻ ചാത്തന്നൂർ പൊലീസിന്റെ പിടിയിലായി. കൈതക്കുഴി പൊയ്കയിൽ വീട്ടിൽ ചന്ദ്രബാബുവാണ് (51) പിടിയിലായത്. ചാത്തന്നൂർ എ.സി.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വീടിന്റെ പല
ഭാഗങ്ങളിൽ നിന്നായി കുപ്പികളിൽ സൂക്ഷിച്ചിരുന്ന നിലയിൽ മൂന്ന് ലി​റ്റർ ചാരായമാണ് പിടികൂടിയത്. ചാത്തന്നൂർ ഇൻസ്‌പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.