photo
നഗരസഭ 14-ം ഡിവിഷനിലെ കുടുംബങ്ങൾക്ക് ഓണകിറ്റുകൾ വ്യവയായ പ്രമുഖൻ സുരേഷ് പാലക്കോട്ട് വിതരണം ചെയ്യുന്നു. .

കരുനാഗപ്പള്ളി: ടി.എ.റസാഖ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നഗരസഭ 14-ാം ഡിവിഷനിലെ കുടുംബങ്ങൾക്കുള്ള ഓണക്കിറ്റുകൾ വ്യവസായി സുരേഷ് പാലക്കോട്ട് വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ റെജി ഫോട്ടോപാർക്ക് അദ്ധ്യക്ഷനായി. സെക്രട്ടറി സജീവ്മാമ്പറ, പ്രവീൺ മനക്കൽ, രാജീവ്മാമ്പറ, മുൻ കൗൺസിലർ അജിതകുമാരി,രത്നാകരൻ എന്നിവർ സംസാരിച്ചു.