phot
തെന്മല ഗ്രാമ പഞ്ചായത്തിലെ കിടപ്പ് രോഗികൾക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ശശിധരൻ ഓണകിറ്റുകൾ നൽകുന്നു

പുനലൂർ: തെന്മല ഗ്രാമ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം വഴി 152 കിടപ്പ് രോഗികൾക്ക് ഓണക്കിറ്റുകൾ നൽകി. പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ചാണ് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തത്. സ്നേഹ സ്പർശം പദ്ധതി അനുസരിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയർ യൂണിറ്റ് വഴിയാണ് ഓണകിറ്റുകൾ നൽകിയത്. തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സജികുമാരി സുഗതൻ അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ടി.അനീഷ്, എസ്.ആർ.ഷീബ,പഞ്ചായത്ത് അംഗങ്ങളായ നസിയത്ത് ഷാനവാസ്, ചെല്ലപ്പൻ, മെഡിക്കൽ ഓഫിസർ ഡോ.രശ്മി, എച്ച്.ഐ. ജേക്കബ് ചാക്കോ, ആദർശ്, മിന്നു പ്രസാദ്,ദിവ്യ, ശ്യാമള തുടങ്ങിയവർ സംസാരിച്ചു.