ചവറ : എസ്.എൻ.ഡി.പി യോഗം കോയിവിള പുത്തൻസങ്കേതം 433-ാം നമ്പർ ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഇന്ന് ശാഖ പ്രസിഡന്റ്‌ കളങ്ങര ഗോപാലകൃഷ്ണൻപതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് വിവിധ മത്സരങ്ങൾ നടക്കും. നാളെ രാവിലെ 9 മുതൽ കായിക മത്സരങ്ങൾ. വൈകിട്ട് 4ന് വനിതകളുടെ വടംവലി, 5ന് മോഹൻ പഞ്ഞിവിളയുടെ പ്രഭാഷണം, 7ന് ശാഖാപ്രസിഡന്റ്‌ കളങ്ങര ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാവിജയികളെചവറ യൂണിയൻ പ്രസിഡന്റ്‌ അരിനല്ലൂർ സഞ്ജയൻ അനുമോദിക്കും. യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് സമ്മാനദാനം നിർവഹിക്കും. തേവലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എസ്.സിന്ധു, ജില്ലാ പഞ്ചായത്ത്‌ മെമ്പർ എസ്.സോമൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. പുത്തൻസങ്കേതം മുസ്ലിം ജമാഅത്ത് ഇമാം ഡോ.മുഹമ്മദ്‌ സാധിഖ് ബാഖാവി, കോയിവിള സെന്റ് ആന്റണിസ് ചർച്ച് വികാരി ഫാ.ജോളി എബ്രഹാം, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ, യൂണിയൻ കൗൺസിലർ ഗണേഷ് റാവു, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ്‌ റോസ് ആനന്ദ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ്‌ അംബിക രാജേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബി.എസ്.ബിന്ദുമോൾ, പ്രസന്നകുമാരി, ഷീല ബാബു, കൃഷ്ണലാൽ, അഭിരാജ് തുടങ്ങിയവർ സംസാരിക്കും. ശാഖ സെക്രട്ടറി സിബുലാൽ തൈവെള്ളയിൽ സ്വാഗതവും വനിതാസംഘം പ്രസിഡന്റ്‌ ശോഭന ശശാങ്കൻ നന്ദിയും പറയും. തുടർന്ന് 9 മുതൽ ഡാൻസ് പ്രോഗ്രാം.10ന് രാവിലെ 5ന് ഹരിനാമകീർത്തനം, 8 മുതൽ ഗുരുഭാഗവതപാരായണം, വൈകിട്ട് 3 മുതൽ ഘോഷയാത്ര. രാത്രി 9 മുതൽ അമ്പലപ്പുഴ സാരഥിയുടെ നാടകം.