boat

കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ആഘോഷത്തിന്റെ ഭാഗമായി കന്നേറ്റി കായലിൽ നടക്കുന്ന 83-ാമത് ശ്രീനാരായണ ടോഫി ജലോത്സവം ഇന്ന് നടക്കും.

രാവിലെ 8ന് ജലോത്സവ കമ്മിറ്റി ചെയർമാൻ സി.ആർ.മഹേഷ് എം.എൽ.എ പതാക ഉയർത്തുന്നതോടെ ആഘോഷത്തിന് തുടക്കമാകും. ഉച്ചക്ക് 2ന് ആരംഭിക്കുന്ന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. വള്ളം കളിയുടെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. ചടങ്ങിൽ സി.ആർ. മഹേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. എം.പിമമാരായ എ.എം.ആരിഫ്, എൻ.കെ. പ്രേമചന്ദ്രൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.

ജില്ലാ കളക്ടർ മുഖ്യാതിഥിയാകും. ഡോ സുജിത്ത് വിജയൻപിള്ള എം.എൽ.എ, കോവൂർ കുഞ്ഞുമോൻ എം.എൽ.എ എന്നിവർ മാസ്ഡ്രിൽ സല്യൂട്ട് സ്വീകരിക്കും. തുടർന്ന് ജലോത്സവ കമ്മിറ്റി ജനറൽ ക്യാപ്ടൻ എസ്.പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ ജലഘോഷയാത്ര നടക്കും. സ്പോൺസർമാരെ ആർ.രാമചന്ദ്രൻ പൊന്നാട അണിയിച്ച് ആദരിക്കും. വിജയികൾക്കുള്ള സമ്മാനങ്ങൾ സിറ്റി പൊലീസ് കമ്മിഷണർ വിതരണം ചെയ്യും. ബോണസ് പാലക്കോട്ട് പി.എൻ.സുരേഷ് വിതരണം ചെയ്യും.