കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം ആർ.ശങ്കർ സ്മാരക കൊട്ടാരക്കര യൂണിയനിലെ ഗുരുക്ഷേത്രത്തിൽ ഇന്ന് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷ പ്രാർത്ഥന സംഘടിപ്പിക്കും. രാവിലെ 9ന് ഗുരുക്ഷേത്രത്തിൽ പ്രത്യേക പൂജകൾക്ക് ശേഷം നടക്കുന്ന പ്രാർത്ഥനയിൽ യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി അഡ്വ.പി.അരുൾ, വൈസ് പ്രസിഡന്റ് അഡ്വ.എം.എൻ.നടരാജൻ, മുൻ യൂണിയൻ സെക്രട്ടറി ജി.വിശ്വംഭരൻ, ബോർഡ് മെമ്പർമാരായ അഡ്വ.പി.സജീവ് ബാബു, അഡ്വ.എൻ.രവീന്ദ്രൻ, അനിൽ ആനക്കോട്ടൂർ, കെ.ബി.സലീംകുമാർ, പി.കെ.സോമരാജൻ, ഡോ.ബി.ബാഹുലേയൻ, ആർ.വരദരാജൻ, ജെ.അംബുജാക്ഷൻ, കുടവട്ടൂർ രാധാകൃഷ്ണൻ, കെ.രമണൻ, ടി.വി.മോഹനൻ, എസ്.ബൈജു, ജി.എം.അജയകുമാർ, എം.ജയപ്രകാശ്, എസ്.സുദേവൻ, ജി.ബൈജു, കെ.ബാബു, എൻ.നവരാജ്, അനിൽ ബംഗ്ളാവിൽ, വി.ഹരൻകുമാർ, എൻ.സുരേന്ദ്രൻ, എസ്.രാജു, സി.ശശിധരൻ, അനൂപ് കെ.രാജ്, സി.ആർ.പ്രശാന്ത്, ജെ.ഹേമലത, ഡോ.സബീന വാസുദേവൻ, ജെ.അനിൽകുമാർ, കെ.ജി.ബ്രജിത് കുമാർ, ശ്രീജു എന്നിവർ പങ്കെടുക്കും. യൂണിയനിലെ 92 ശാഖകളിലും ഗുരുക്ഷേത്രങ്ങളിൽ പ്രാർത്ഥനയും വിശേഷാൽ പൂജകളും നടത്തും. ജയന്തി ഘോഷയാത്രയും ശാഖാതലങ്ങളിൽ വിപുലമായി സംഘടിപ്പിക്കുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.