പത്തനാപുരം: ഓണത്തോടനുബന്ധിച്ച് 60 വയസ് പൂർത്തിയാക്കിയ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് പട്ടിക വർഗ വികസന വകുപ്പിൽ നിന്നുള്ള 1000 രൂപ വീതം നല്കുന്ന ഓണസമ്മാനം പദ്ധതിയുടെ ജില്ലാ തല വിതരണം കെ.ബി.ഗണേശ് കുമാർ എം. എൽ.എ നിർവഹിച്ചു. പിറവന്തൂർ ഗ്രാമ പഞ്ചായത്തിൽ കുര്യോട്ടുമലയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ജയൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ ആർ.ആനന്ദവല്ലി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ആർ.ആരോമലുണ്ണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ചു ഡി.നായർ ,കോളനി ഊരുമൂപ്പൻ എസ്സക്കി എന്നിവർ സംസാരിച്ചു. ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ എസ്.സജു സ്വാഗതവും കുളത്തൂപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ മുഹമ്മദ് ഷൈജു നന്ദിയും പറഞ്ഞു.