 
പുനലൂർ: ചാലിയക്കര ശ്രീകൃഷ്ണ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടന്നു. ചാലിയക്കര ജംഗ്ഷനിൽ നടന്ന പരിപാടികൾ എസ്.എൻ.ഡി.പി യോഗം ചാലിയക്കര ശാഖ പ്രസിഡന്റും തെന്മല ഗ്രാമ പഞ്ചായത്ത് അംഗവുമായ ജി.ഗിരീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ കണ്ണൻ, അരുൺ, അശോകൻ, രമേശൻ, തങ്കരാജ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിജയികൾക്ക് ജി.ഗിരീഷ്കുമാർ സമ്മാനദനവും നിർവഹിച്ചു.