
കൊട്ടാരക്കര: വൈസ്‌മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയന്റെ ഈ വർഷത്തെ മികച്ച ജീവ കാരുണ്യ പ്രവർത്തകനുള്ള അവാർഡ് ആശ്രയ സങ്കേതം പ്രസ്ഥാനങ്ങളുടെ സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ കലയപുരം ജോസിന് സമ്മാനിച്ചു. കലയപുരം ആശ്രയ സങ്കേതത്തിൽ നടന്ന ചടങ്ങിൽ വൈസ്‌മെൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ.എബി തോമസ് കലയപുരം ജോസിന് അവാർഡ് സമ്മാനിച്ചു. സാമൂഹ്യ ജീവകാരുണ്യ മദ്യ വിരുദ്ധ രംഗത്ത് നാലര പതിറ്റാണ്ടായി നടത്തി വരുന്ന സേവനം കണക്കിലെടുത്താണ് അവാർഡ് നൽകുന്നതെന്ന് വൈസ്‌മെൻ ഭാരവാഹികൾ പറഞ്ഞു. ബിനു വാര്യത്ത്, വിജയകുമാർ, സി.ടി.കോശിജേക്കബ് വൈദ്യൻ, ജോൺ എം ജോർജ്, ജിനു കോശി, ബെന്നി രാജൻ, ബി.പ്രവീൺ, തോമസ് ജോൺ മോളേത്ത്, ജിനു എസ്.ബേബി തുടങ്ങിയവർ സംസാരിച്ചു.