
കുന്നത്തൂർ: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അക്ഷയ് നിവാസിൽ പരേതനായ ശശികുമാറിന്റെ മകൻ അക്ഷയ് കുമാറാണ് (26) മരിച്ചത്. വ്യാഴാഴ്ച ശൂരനാട് കെ.സി.ടി ജംഗ്ഷനിലായിരുന്നു അപകടം. ചക്കുവള്ളിയിൽ നിന്ന് പതാരത്തേക്ക് വരുമ്പോഴായിരുന്നു അപകടം. ശൂരനാട് പൊലീസ് ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. മാതാവ്: ശകുന്തളാദേവി. സഹോദരി: ആർഷ. എസ്.കുമാർ.