
തഴവ: ബന്ധുവീട്ടിൽ ഓണാഘോഷത്തിനെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ വേണാട്ടുപറമ്പിൽ സജിയുടെ മകൾ പാർവതിയാണ് (16) മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. കരുനാഗപ്പള്ളി കുലശേഖരപുരത്തുള്ള മാതൃസഹോദരിയുടെ വീട്ടിലെത്തിയ പാർവതി കൂട്ടുകാരികളോടൊപ്പം സമീപത്തെ പറമ്പിൽ കളിക്കുന്നതിനിടയിൽ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ നാട്ടുകാരുടെ സഹായത്തോടെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: ശ്രീവിദ്യ.