പോരുവഴി :ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ തേവലക്കര കർമ്മേൽ സ്നേഹനിലയത്തിൽ ഓണക്കോടി വിതരണവും തിരുവോണ സദ്യയും സംഘടിപ്പിച്ചു. മിഴി ഗ്രന്ഥശാല "ഒരുമയോടെ ഒരോണം '' എന്ന പേരിൽ ആണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഓണക്കോടി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഓണ സന്ദേശം നല്കി. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ലത്തീഫ് പെരുംകുളം അദ്ധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, അക്കരയിൽ ഹുസൈൻ, അർത്തിയിൽ അൻസാരി,ഫാ. മനോജ് എം.കോശി വൈദ്യൻ, ജെ.ജോൺസൻ, നാസർ മൂലത്തറയിൽ, മാത്യൂ പടിപ്പുരയിൽ, എച്ച്.ഹസീന, സബീന നാസർ പേറയിൽ, എം.ഷാജഹാൻ ചേഞ്ചിറക്കുഴി, സബീന ബൈജു എന്നിവർ സംസാരിച്ചു. തുടർന്ന് നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മിഴി കുട്ടിക്കൂട്ടം ബാലവേദി കൂട്ടുകാരി ഫാത്തിമി അക്കയിലിനെ അനുമോദിച്ചു.